ചങ്ങനാശേരി നഗരസഭ ഓഫിസിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയിഡിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു റവന്യു ഉദ്യോഗസ്ഥർ പിടിയിൽ. ചങ്ങനാശേരി നഗരസഭയിലെ റവന്യു ഓഫിസർ കോഴിക്കോട് വെസ്റ്റ്ഹിൽ സൂര്യകിരൺ വീട്ടിൽ പി. ടി സുശീല (52), റവന്യു ഇൻസ്പെക്ടർ ചെങ്ങന്നൂർ പാണ്ടനാട് പുതുശേരി വീട്ടിൽ സി. ആർ ശാന്തി (50) എന്നിവരെയാണ് വിജിലൻസ് എസ്. പി വി. ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാനഡയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയിൽ ഒരു വീടു നിർമ്മിച്ചിരുന്നു. ഈ വിടിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ഇയാളുടെ ജോലിക്കാരൻ ചങ്ങനാശേരി നഗരസഭ ഓഫിസിൽ എത്തി. 35000 രൂപ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ച ശേഷം 3500 രൂപ കരമായി അടയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷവും ഓഫിസർമാരായ ശാന്തിയും, സുശീലയും ഇദ്ദേഹത്തോട് 8000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി കാനഡ സ്വദേശിയുടെ ജീവനക്കാരൻ ഓഫിസിൽ ബുധനാഴ്ച എത്തി. ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ. എസ്. പി വി. ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, എ. ജെ തോമസ്, റെജി എം. കുന്നിപ്പറമ്പൻ, എസ്. ഐമാരായ വിൻസെന്റ് കെ. മാത്യു, കെ. സന്തോഷ്, കെ. സന്തോഷ്കുമാർ, ടി. കെ അനിൽകുമാർ, പി. എസ് പ്രസന്നകുമാർ, എ. എസ്. ഐ സി. എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ്, വി. എൻ സുരേഷ്കുമാർ, എം. പി പ്രദീപ്കുമാർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ രാഗിണി, നീതു, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, കെ. ജി ബിജു, എൻ. സുനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.