Web Desk

തിരുവനന്തപുരം

July 17, 2020, 5:52 pm

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രോഗികള്‍ക്ക് കോവിഡ്; 21 ജീവനക്കാര്‍ ക്വാറന്റെെനില്‍

Janayugom Online

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് കോവിഡ്. ഇതിനെ തുടര്‍ന്ന് ഏട്ട് ‍ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാരെ ക്വാറന്റെെനില്‍ പ്രവേശിപ്പിച്ചു. രോഗികളെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

അതേസമയം രോഗിക്ക് കൂട്ടരിന്നുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ചിരുന്ന വാര്‍ഡില്‍ നിന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കൂട്ടുിരിപ്പിന് വരുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലന്നും അധികൃതര്‍ പറയുന്നു.

നേരത്തെ പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ക്രെെംബ്രാഞ്ച് ആസ്ഥാനം അടച്ചിരുന്നു.

Eng­lish summary:two patients test­ed covid pos­i­tive in Sct

You may also like this video: