Web Desk

കോട്ടയം

July 16, 2020, 8:31 pm

കോട്ടയം മെ‍ഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വാര്‍ഡിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

കോട്ടയം മെ‍ഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വാര്‍ഡിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ശസ്ത്രക്രിയാ വാര്‍ഡായ 11ാം വാര്‍ഡ്  അടച്ചു. എറണാകുളം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികള്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരുടെ അടുത്ത കട്ടിലില്‍ കിടന്ന രോഗികളെയും ഐസലഷന്‍ വാര്‍ഡിലേക്ക് മാറ്റി.

രോഗികളെ ചികിത്സിച്ച ആറ് ഡോക്ടര്‍മാരെയും 14 ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കി. ഇന്ന് കോട്ടയം ജില്ലയില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry: Two patients test­ed covid positive

You may also like this video: