രാസപദാർഥം ഉപയോഗിച്ച് ഏലത്തോട്ടത്തിലെ മരങ്ങൾ ഉണക്കിയ രണ്ട് പേർ അറസ്റ്റിൽ. പൂപ്പാറക്ക് സമീപം തോണ്ടിമലയിൽ മരങ്ങൾ ഉണക്കിയ സ്ഥലം ഉടമയേയും, ജോലിക്കാരനേയുമാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
ബോഡിനായ്ക്കുന്നൂർ സ്വദേശി വൈകുണ്ഠവാസകൻ(48), ജോലിക്കാരൻ എസ്റ്റേറ്റ് പൂപ്പാറ മാഞ്ചൂട്ടാൻ ചോലയിൽ മോഹനൻ(48) എന്നിവരാണ് അറസ്റ്റിലായത്. മതികെട്ടാൻ ചോലയുടെ സമീപത്തെ ഒൻപതേക്കർ ഏലത്തോട്ടത്തിൽ നിന്നിരുന്ന വെടിപ്ലാവ്, ചോരക്കാലി ഉൾപ്പെടെയുള്ള വൻ മരങ്ങളും, മറ്റ് പാഴ്മരങ്ങളും രാസവസ്തുക്കൾ ഉപയോഗിച്ച് ഉണക്കി നശിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്.
അപ്രതീക്ഷിതമായി മരങ്ങൾക്ക് ഉണക്ക് ബാധിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനപാലകർ സ്ഥലത്തെത്തി സൂക്ഷ്മ പരിശോധന നടത്തിയത്. പരിശോധനയിൽ മരങ്ങളിൽ സുഷിരങ്ങൾ കണ്ടെത്തി. വിശദമായ പരിശോധന നടത്തിയപ്പോൾ ഗ്ലൈസൽ എന്ന രാസവസ്തു സുക്ഷിരങ്ങളിൽ ഒഴിച്ച് മരം ഉണക്കുകയായിരുന്നു എന്ന് വ്യക്തമായത്. ഏല തോട്ടങ്ങളിൽ തണൽ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്. 9 ഏക്കർ ഭൂമിയിൽ നിന്നും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാൻ പണിക്കൂലി ഇനത്തിൽ വൻ തുക ചെലവാകും. ശിഖരങ്ങൾ മുറിച്ചു നീക്കാതെ മരങ്ങൾ ഉണക്കിയാൽ തണൽ ക്രമീകരിക്കാൻ കഴിയും എന്ന് തെറ്റിദ്ധരിച്ചാണ് മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കിയത് എന്നാണ് പ്രതികൾ വന പാലകരോട് പറഞ്ഞത്. നൂറിൽ അധികം മരങ്ങൾ ഇങ്ങനെ ഉണക്കിയതായി പ്രദേശവാസികൾ പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കം ഉള്ള വൻ മരങ്ങളാണ് ഇവയിൽ കൂടുതലും. ഭാഗികമായി ഉണങ്ങിയ മരങ്ങളുടെ ചുവട്ടിൽ വെള്ളം ഒഴിച്ച് മരം ഉണങ്ങാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
English summary: two people arreted while use chemical’s in tree
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.