Web Desk

തൊടുപുഴ

April 03, 2020, 7:19 pm

കോവിഡ്; രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ്

Janayugom Online

ജില്ലയില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ രണ്ടുപേരുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. രണ്ടാമത്തെ രോഗിയായിരുന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെയും ചെറുതോണിയിലെ പൊതുപ്രവര്‍ത്തകന്റെയും പരിശോധനാഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. എങ്കിലും തുടര്‍ന്നും ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. തൊടുപുഴയില്‍ അവസാനം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ആശയവിനിമയം നടത്തിയവരും നിരീക്ഷണത്തിലാണ്.

ഇടുക്കിയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 2946പേരാണ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 10 പേരും, വീടുകളിൽ 2936 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 110 പേരെ വീടുകളിലും 4 പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. രണ്ട് ദിവസങ്ങളിലായി 179 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇതിൽ 169 ഉം നെഗറ്റീവാണ്. ഇന്ന് 33 പേരുടെ സാമ്പിളുകൾ  ശേഖരിച്ചു. ഇനി ഫലം ലഭിക്കാനുള്ളത് 34 സാമ്പിളുകളുടേതാണ്. ജില്ലയിൽ രോഗികളായ രണ്ട് പേർ ആശുപത്രി വിട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7 ആയി കുറഞ്ഞു.

you may also like this video;