25 April 2024, Thursday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024

ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പാലക്കാട് രണ്ടു പേര്‍ മരിച്ചു

Janayugom Webdesk
July 13, 2022 5:52 pm

ലോറിനിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് ഭാഗത്തു നിന്നും കുക്കിംഗ് ഗ്യാസ് കയറ്റി വരികയായിരുന്ന ലോറിയാണ് കല്ലടിക്കോട്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ടത്. തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ മതിലും തകര്‍ത്ത ശേഷമാണ് ലോറി നിന്നത്. ബൈക്ക് യാത്രികരായ മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശി രാജീവ് കുമാര്‍ (31), മണ്ണാര്‍ക്കാട് ശിവന്‍കുന്ന് സ്വദേശി ജോസ് (37) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഏഴരയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുവന്ന ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്കിലുണ്ടായിരുന്ന രാജീവ് സംഭവസ്ഥലത്തും ജോസ് ആശുപത്രിയിലേക്ക് പോകുമ്പോഴുമാണ് മരിച്ചത്. ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെ വാഹനം പൂര്‍ണമായും തകര്‍ന്നു. റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം കരിമ്പ, കല്ലടിക്കോട് മേഖലയില്‍ ആളുകളുടെ ജീവനെടുക്കുന്ന അപകടങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലമ്പുഴ ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഫാമിലെ സ്ഥിരം തൊഴിലാളികളായ ഇരുവരും ഒരുമിച്ച് ജോലിയ്ക്കു വരുന്നതിനിടെയായിരുന്നു അപകടം.
രാജീവിന്റെ സംസ്ക്കാരം നടന്നു. ഭാര്യ: സബിത. മക്കള്‍ : സജീവ്, സജിത.
ജോസിന്റെ സംസ്ക്കാരം ഇന്ന്. ഭാര്യ: ജാന്‍സി. മക്കള്‍: ആബിന്‍, ആല്‍വിന്‍.എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ കെ മല്ലിക, കെ സി ജയപാലന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി എസ് ദാസ്, കെ മുത്തു, എച്ച്ഡിഫാം വര്‍ക്കിംഗ് പ്രസിഡന്റ് പി അശോകന്‍ (മലമ്പുഴ), പി രാമദാസ് (നെല്ലിയാമ്പതി), , ഗിരിജ (വര്‍ക്കിംഗ് വിമന്‍സ് ഫോറം), എന്നിവര്‍ സ്ഥലത്തെത്തി അനുശോചനമറിയിച്ചു.

Eng­lish Sum­ma­ry: Two peo­ple died in an acci­dent in Palakkad when a lor­ry went out of control

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.