29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025

മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു

Janayugom Webdesk
തൊടുപുഴ
May 30, 2023 5:42 pm

ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്. ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍. മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.അപകടത്തിൽ പെട്ടവരെ ഓടിക്കൂടിയ എകെജി നിവാസികള്‍ ചേർന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവം അറിഞ്ഞ് മൂലമറ്റത്തെ ഒരു ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആശുപത്രിയിൽ എത്തി സന്ദർശനം നടത്തി വാർഡ് മെമ്പർ ഉഷ ഗോപിനാഥും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കാഞ്ഞാർ എസ്ഐ ജിബിൻ തോമസും സംഘവും ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധൻ ഇന്ന് രണ്ട് മണിക്ക് ഇരുകൂട്ടരുടേയും വിട്ടുവളപ്പിൽ സംസ്ക്കാരം സന്തോഷിൻ്റെ ഭാര്യ ആശ മക്കൾ’ അഭിഷേക് ‘ദേവു. ബിജുവിൻ്റെ ഭാര്യ ജീസ’ മക്കൾ: സച്ചിൻ’സഞ്ചു .

Eng­lish Summary;Two peo­ple drowned while res­cu­ing chil­dren caught in the cur­rent at Moolamatta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.