8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024
July 18, 2024
July 5, 2024
July 1, 2024
June 25, 2024

മലപ്പുറത്ത് രണ്ട് പേർക്ക് മലമ്പനി; ജാഗ്രത

Janayugom Webdesk
മലപ്പുറം
July 18, 2024 10:50 am

മലപ്പുറത്ത് രണ്ട് പേർക്ക് മലമ്പനി. മലപ്പുറം പൊന്നാനിയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് മലമ്പനി റിപ്പോർട്ട് ചെയ്തത്.

പൊന്നാനി, ഇഴുവത്തിരുത്തി, തവനൂർ ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തർ തുടങ്ങിയവർ സംഘമായി പ്രദേശത്ത് ഗൃഹസന്ദർശനം നടത്തി സർവ്വേ പൂർത്തിയാക്കി. 4 പേർ അടങ്ങുന്ന 10 ടീമുകൾ വീടുകൾ സന്ദർശിച്ച് 1200 രക്തസാമ്പിളുകൾ ശേഖരിച്ചതിൽ വീണ്ടും രണ്ടു പേർക്കുകൂടി മലമ്പനി സ്ഥിരീകരിച്ചു. നിലവിൽ പേരാണ് മലമ്പനി ബാധിതർ. നഗരസഭയുടെ 4, 5, 6, 7 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ.

Eng­lish Sum­ma­ry: Two peo­ple have malar­ia in Malap­pu­ram; caution

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.