തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു

Web Desk
Posted on September 21, 2020, 9:23 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.