Web Desk

കൊട്ടിയം

March 04, 2020, 2:51 pm

റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ

Janayugom Online
mob lynching

റെയിൽവേ ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. മയ്യനാട് സ്വദേശികളായ അനൂപ് (23),ദീപക് ജയസൂര്യ (22) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 29ന് രാത്രി 10 മണിയോടെയാണ് സംഭവം.

മയ്യനാട് സ്വദേശി ബിനുവിനെയാണ് ഗുരുതരമായി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളുവിലായിരുന്ന പ്രതികളിൽ അനൂപിനെ വർക്കലയിൽ നിന്നും ദീപക്കിനെ പരവൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

you may also like this video;