Web Desk

അമൃത്സര്‍

March 07, 2020, 1:14 pm

പഞ്ചാബിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Janayugom Online

പ്രാഥമിക പരിശോധനയില്‍ പഞ്ചാബിലെ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പൂനെയിലെ വൈറോളജി ലാബിലെ പ്രാഥമിക പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ അമൃത്സറിലെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാമ്പിളുകൾ രണ്ടാം ഘട്ട പരിശോധനയ്ക്ക് ആയച്ചിട്ടുണ്ടെന്നും ശനിയാഴ്ച വൈകുന്നേരത്തോടെ ഇതിന്റെ ഫലം ലഭിക്കുമെന്നും ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു.

you may also like this video;