Web Desk

നെടുങ്കണ്ടം

June 17, 2020, 8:29 pm

കാട്ടനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രണ്ട് പേര്‍ രക്ഷപെട്ടു

Janayugom Online

കേരളാതിര്‍ത്തി കടക്കുന്നിടയില്‍ കാട്ടാനയുടെ മുമ്പില്‍പെട്ട തമിഴ്‌നാട് സ്വദേശികള്‍ അത്ഭുതകരമായി രക്ഷപെട്ടു.  ഉടുമ്പന്‍ചോലയില്‍ പാട്ടത്തിന് എടുത്ത ഏലത്തോട്ടത്തില്‍ പണിഎടുക്കുവാന്‍ എത്തിയ തേനി വര്‍ഷനാട് സ്വദേശി രാസാങ്കം (65), മുനിയാണ്ടി(58) എന്നിവരാണ് തമിഴ്‌നാട് അധീനതിയിലുള്ള തേവാരംമെട്ട് കാട്ടില്‍ വെച്ച് ആനയുടെ മുന്നില്‍പെട്ടത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആനയുടെ മുമ്പില്‍നിന്ന് രക്ഷപ്പെട്ട് എത്തിയ മുനിയാണ്ടിയാണ് ആനയുടെ ആക്രമണം ഉണ്ടായ വിവരം നാട്ടുകാരെയും പൊലീസിനേയും അറിയിക്കുന്നത്.

രാസാങ്കത്തിനെ ആന തുമ്പികൈകൊണ്ട് ചുഴറ്റി എറിഞ്ഞത് കണ്ടെതായി മുനിയാണ്ടി പറഞ്ഞു.  തമിഴ്നാടിന്റെ ഭാഗമായ തേവാരംമെട്ട് വനമേഖലയിലാണ് സംഭവം നടന്നത്. രാത്രിയിലെ തിരിച്ചല്‍ അപകടമായതിനാല്‍ തമിഴ്‌നാട് വനപ്രദേശത്ത പോലീസും വനംവകുപ്പും രാത്രിയില്‍ തിരച്ചില്‍ നടത്തിയില്ല. ഇതിനെതുടര്‍ന്ന് തേവാരംമെട്ടിന് സമീപം മാന്‍കുത്തി മേട്ടിലെ മന്നാക്കുടി ഊരിലെ ബാബു എന്നയാള്‍ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി.

അവശനിലയില്‍ കാലിന് പരിക്കുകളോടെ രാസാങ്കത്തെ വനത്തിനുള്ളില്‍ കണ്ടെത്തുകയും  റോഡിലെത്തിക്കുകയായിരുന്നുവെന്ന് ഉടുമ്പന്‍ചോല പൊലീസ് പറഞ്ഞു.   തേവാരാംമെട്ടില്‍ എത്തിച്ച രാസാങ്കത്തിന് അവിടെ പ്രാഥമിക ശുശ്യഷ നല്‍കി.  ഇരുവരേയും കേരളത്തില്‍ നിരീ്ക്ഷണത്തില്‍വെക്കണമെന്ന നിര്‍ദ്ദേശം നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് തേവാരത്തുനിന്നും പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഇരുവരേയും അയച്ചു.

Eng­lish sum­ma­ry: Two per­sons escaped fro wild ele­phan­t’s attack