കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് മധ്യപ്രദേശിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്നു രണ്ടുപേരെ കാണാതായി. ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായവരിൽ ഒരാൾ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് എത്തിയ യുവാവാണ്. കൊറോണയുടെ ലക്ഷണങ്ങളായ ചുമ, ജലദോഷം, തൊണ്ടവേദന, തുടങ്ങിയവ വിദ്യാർത്ഥിയിൽ കണ്ടതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിയ രണ്ടാമത്തെയാൾ ജബൽപൂരിയിലാണ്. നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാളെയും കാണാതായത്. ഇരുവരെയും കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
English summary: Two persons missing from isolation ward
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.