മലപ്പുറത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

Web Desk

മലപ്പുറം

Posted on July 23, 2020, 4:15 pm

കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌ഐ അടക്കം 15 പേർ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയാണ്.

പൊന്നാനിയിൽ ഒരു പൊലീസുകാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പതിനാലു ദിവസത്തെ ക്വാറന്റീനിൽ കഴിഞ്ഞവരായിരുന്നു. കഴിഞ്ഞ എട്ടിന് ഇവർ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കി വരികയാണ്.

Eng­lish summary:two police­men have covid
You may also like this video