കോവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവ് പ്രതികൾ രക്ഷപെട്ടു

Web Desk

മലപ്പുറം

Posted on June 08, 2020, 2:30 pm

മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. കോവിഡ് പരിശോധനക്ക് എത്തിക്കുന്ന പ്രതികൾക്ക് വേണ്ടി പ്രത്യേക വാർഡും പൊലീസ് കാവലുമുണ്ടായിരുന്നു. ഇന്നു രാവിലെയാണ് ഇരുവരും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

Eng­lish sum­ma­ry; Two pris­on­ers escaped from Man­jeri Med­ical Col­lege for covid test

you may also like this video;