Sunday
15 Dec 2019

പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ തോക്കിന്‍മുനയില്‍ കൂട്ടബലാല്‍സംഗം ചെയ്തു

By: Web Desk | Thursday 13 June 2019 10:55 AM IST


യുപി മുസാഫര്‍ നഗറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ തോക്കിന്‍മുനയില്‍ കൂട്ടബലാല്‍സംഗം ചെയ്തു. കേസര്‍വ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. അമ്മയെ അന്വേഷിച്ച് കരിമ്പുപാടത്തേക്കുപോയ 13ഉം 15ഉം വയസുള്ള പെണ്‍കുട്ടികളെ നാലംഗസംഘം പിടികൂടുകയായിരുന്നു. കരഞ്ഞുനിലവിളിച്ചാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഢനം. പൊലീസ് പ്രതികളെ പിടികൂടിയിട്ടുണ്ട്. യുപിയില്‍ ദിനമെന്നോണം വര്‍ദ്ധിച്ചുവരുന്ന പീഡനക്കേസുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഗ്രാമീണമേഖലയില്‍ പൊലീസിന്റെ കാല്‍നട പട്രോളിംങ് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related News