Janayugom Online
thirunavaya drowning

തിരുന്നാവായയിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Web Desk
Posted on July 24, 2018, 10:48 pm
ഇടത്ത്ആ നിന്ന്: ആസിഫ്അലി(16), മുഹമ്മദ് ഹര്‍ഷാദ്(16)
തിരുന്നാവായ: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരുന്നാവായ ബീരാഞ്ചിറയിലെ മുളക്കപ്പറമ്പില്‍ ഹാരിസിന്റെ മകന്‍ മുഹമ്മദ് ആസിഫ്അലി(16), ചെറുപറമ്പില്‍ ഷാഫിമോന്റെ മകന്‍ മുഹമ്മദ് ഹര്‍ഷാദ്(16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കൊടക്കലിലെ ബങ്കുളം എന്നറിയപ്പെടുന്ന കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കാരത്തൂര്‍ മര്‍കസ് ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെക്കെത്തും മുമ്പ് ഇരുവരും കുളിക്കാനായി കുളത്തിനടുത്തെത്തുകയായിരുന്നുവെന്നാണ് കരുതുന്നത്്. പിന്നീട് കുളത്തിന് സമീപത്ത് ബാഗുകള്‍ കണ്ട് സംശയം തോന്നിയവരാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ട വിവരം ഏവരെയും അറിയിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തി ഇരുവരെയും കൊടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖദീജയാണ് ആസിഫ് അലിയുടെ മാതാവ്. ഷാഹിന, ആരിഫ, സബാന എന്നിവര്‍ സഹോദരിമാരാണ്. സമീറയാണ് മരിച്ച ഹര്‍ഷദിന്റെ ഉമ്മ. സഹോദരങ്ങള്‍: സിദ്ദീഖുല്‍ അക്ബര്‍, മുഹമ്മദ് ഷര്‍ഹാന്‍. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇന്ന് പാലോത്ത് പറമ്പ് ജുമഅ മസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്യും.