19 April 2024, Friday

തൃശ്ശൂരിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Janayugom Webdesk
തൃശൂർ
May 3, 2022 11:21 pm

ജില്ലയിൽ വീണ്ടും മുങ്ങിമരണം. മുള്ളൂര്‍ അയിനിക്കാട് തുരുത്തി ലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്. മലപ്പുറം സ്വദേശികളായ  പ്ലസ് ടു വിദ്യാര്‍ത്ഥി ഷാഹുല്‍,  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്. പൂരം ആഘോഷത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോൾ കൊയ്തുകഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്തു.
കഴിഞ്ഞ ദിവസം ചാവക്കാട് മൂന്ന് വിദ്യാർത്ഥികൾ കായലിലെ ചെളിയിൽ പൂണ്ട് മരിച്ചിരുന്നു.

Eng­lish Summary:Two stu­dents drowned in Thrissur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.