June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

By Janayugom Webdesk
January 21, 2020

ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ പൊലീസ് വധിച്ചു. അവന്തിപോറ സത്‌പൊക്രാന്‍ ക്രൂ പ്രദേശത്താണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.

പൊലീസും സുരക്ഷസേനയും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയത്. മേഖല സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ്. അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ വെടിവയ്പ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

നേരത്തെ ജമ്മു കാശ്മീരിലെ ഷോപിയാനില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളായ ആദില്‍ അഹ്മദ് സേന ഉപേക്ഷിച്ച് ഏഴ് എകെ ആക്രമണ റൈഫിളുകളുമായി കടന്നുകളഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.