ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

Web Desk

ശ്രീനഗർ

Posted on April 04, 2020, 11:11 am

ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഹർദ്മന്ദ് ഗൗരി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തി വധിച്ചത്. ഭീകരർ പ്രദേശവാസികളായ മൂന്ന് പേരെ വധിച്ചിരുന്നു. രണ്ട് ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Eng­lish Sum­ma­ry: Two ter­ror­ist killed in jam­mu kash­mir

You may also like this video