27 March 2024, Wednesday

Related news

January 12, 2024
January 1, 2024
December 30, 2023
December 23, 2023
November 22, 2023
October 29, 2023
October 26, 2023
October 2, 2023
September 9, 2023
September 9, 2023

കശ്മീരില്‍ രണ്ട് ഭീകരരെ പിടികൂടി

Janayugom Webdesk
ശ്രീനഗര്‍
July 31, 2022 10:05 pm

ജമ്മുകശ്മീരിലെ സോപോറില്‍ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സൈന്യം പിടികൂടി. ബാരാമുള്ളയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.
ഹാദിപോര, റാഫിയബാദ് മേഖലയിൽ ഭീകരർ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചലിലാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. താരിഖ് വാനി, ഇഷ്ഫാഖ് വാനി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ തുടങ്ങിവയും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇതിനിടെ ബാരാമുള്ള ബിന്നർ മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പത്താൻ സ്വദേശിയായ ഇർഷാദ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ വർഷം മെയ് മുതൽ ഇർഷാദ് ലഷ്കർ ഇ തൊയ്ബയുടെ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 

Eng­lish Sum­ma­ry: Two ter­ror­ists arrest­ed in Kashmir

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.