Web Desk

കശ്മീര്‍

July 19, 2021, 11:18 am

കശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്കർ ഇ ത്വയ്ബ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

Janayugom Online

ജമ്മു കശ്മീരിലെ ഷോപ്പിയാനയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡറാണ്. ഞായറാഴ്ച മുതലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇപ്പോഴും തുടരുകയാണ്. 

ഇഷ്ഫാഖ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ 2017ലാണ് ജോലി ഉപേക്ഷിച്ച് പ്രവര്‍ത്തനം നടത്തിവന്നത്. പൊലീസും സൈന്യവും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായി ചേര്‍ന്നാണ് സൈനിക മുന്നേറ്റം നടത്തിയത്. 

ENGLISH SUMMARY:Two ter­ror­ists, includ­ing a Lashkar-e-Tai­ba com­man­der, were killed in kashmir
You may also like this video