ഏറ്റുമുട്ടലില്‍ സൈന്യം രണ്ട്​ തീവ്രവാദികളെ കൊലപ്പെടുത്തി

Web Desk
Posted on September 11, 2018, 11:27 am

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്​വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട്​ തീവ്രവാദികളെ കൊലപ്പെടുത്തി. ഹന്ദ്വാരയിലെ ഗുലൂരയിലാണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്​. കൂടുതല്‍ ​ഭീകരര്‍ പ്രദേശത്ത്​ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന്​ പ്രദേശത്ത്​ തിരച്ചില്‍ തുടരുകയാണ്​.

ഞായറാഴ്​ച കുപ്​വാരയിലെ കര്‍നയില്‍ നിന്ന്​ ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.