14 July 2024, Sunday
KSFE Galaxy Chits

Related news

July 11, 2024
July 7, 2024
July 7, 2024
June 16, 2024
June 10, 2024
June 9, 2024
June 9, 2024
June 8, 2024
May 25, 2024
May 24, 2024

കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
May 28, 2022 10:26 pm

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബിജ്ബഹ്റ മേഖലയിലെ ഷിന്തിപ്പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സേന നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ അവസാനിക്കുകയായിരുന്നു. ഭീകരരാണ് ആദ്യം വെടിയുതിര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. വിവിധ ഏറ്റുമുട്ടലുകളില്‍ രണ്ട് ദിവസങ്ങളിലായി ആറ് ഭീകരരെയാണ് കശ്മീരില്‍ വധിച്ചത്. വ്യാഴാഴ്ച പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളില്‍ നാല് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചിരുന്നു. 

Eng­lish Summary:Two ter­ror­ists killed in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.