രാജ്യത്ത് ഉപയോഗിക്കാൻ അനുമതി നല്കിയ രണ്ട് വാക്സിനുകളും സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ശ്വഫലങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ളുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. വാക്സിൻ സ്വീകരിച്ചവരില്‍ 0.18 ശതമാനം പേര്‍ക്ക് മാത്രമാണ് നേരിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്നും ഇതില്‍ 0.002 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഈ നിരക്കുകള്‍ താരതമേന്യ കുറവാണ്. ലോകത്ത് വാക്സിനേഷൻ നടന്ന മൂന്നു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത് ഇന്ത്യയിലാണെന്നും കേന്ദ്രം സര്‍ക്കാര്‍ വാദിക്കുന്നു.
ENGLISH SUMMARY: TWO VACCINES ARE SAFE SAYS CENTER GOVT
YOU MAY ALSO LIKE THIS VIDEO