Web Desk

ആലപ്പുഴ:

October 07, 2020, 3:34 pm

രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

Janayugom Online

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരൻ സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. സിവ്യൂവാർഡിൽ പള്ളിപ്പുരയിടത്തിൽ സഫീദ് ‑അനീസ ദമ്പതികളുടെ മകൻ അഹ് യാനാണ് മരിച്ചത്. ഖലാസി തൊഴിലാളിയായ സഫീദിന് അനീസ പ്രഭാത ഭക്ഷണം നൽകുമ്പോൾ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ കാണാതായത്. തെരച്ചിലിൽ കിണറ്റിൽ വീണതായി കണ്ടെത്തി. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മത്ഹ ഏക സഹോദരിയാണ്.

ENGLISH SUMMARY: Two year old boy died in alapuzha

you may also like this video