പിതാവ് വളര്‍ത്തിയ മുതലകള്‍ രണ്ടു വയസുകാരിയെ കൊന്നുതിന്നു

Web Desk
Posted on July 02, 2019, 12:47 pm

സീയെം റീപ്പ് : പിതാവ് വീട്ടുഫാമില്‍  വളര്‍ത്തിയ മുതലകള്‍ രണ്ടു വയസുകാരിയെ കടിച്ചുകീറി തിന്നു. ഞായറാഴ്ച രാവിലെ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. റോം റോത്തെന്ന രണ്ടു വയസുകാരിയാണ് മുതലകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് മുതലകളുടെ കൂട്ടിലേക്ക് ഇറങ്ങുകയായിരുന്നു കുട്ടി്. മാ താവ് ഇളയകുട്ടിയെ നോക്കുന്നതിനിടെ കൂടിന്റെ അടുത്ത് ചെന്ന് കമ്പിവലയുടെ വിടവിലൂടെ കൂട്ടില്‍ വീഴുകയായിരുന്നു കുട്ടിയെന്നു കരുതുന്നു.
ഏറെ നേരം കഴിഞ്ഞ് കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ പരിശോധനയില്‍ മുതല കൂട്ടില്‍ നിന്ന് കുഞ്ഞിന്റെ ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചു.
മേഖലയില്‍ നിരവധി വീടുകളില്‍ മുതല ഫാമുകള്‍ നിലവിലുണ്ട്. തുകലിനും ഇറച്ചിക്കും വേണ്ടിയാണ് കുട്ടിയുടെ പിതാവ് മുതലകളെ വളര്‍ത്തിയിരുന്നത്.. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.