29 March 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

കോവിഡ് രോഗം ബാധിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു ലക്ഷണമെങ്കിലും ബാക്കിയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2022 1:30 pm

കോവിഡ് രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗം ബാധിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും ബാക്കിയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. ആദ്യ ഘട്ടത്തില്‍ രോഗം ഗുരുതരമായാലും ഇല്ലെങ്കിലും കോവിഡ് രോഗികള്‍ക്ക് ചില ലക്ഷണങ്ങള്‍ രണ്ടു വര്‍ഷത്തിനുശേഷവും പോകാതെ നില്‍ക്കാറുണ്ട്. രോഗബാധിതരല്ലാത്ത ജനങ്ങളെക്കാള്‍ കോവിഡ് വന്നുപോയവരുടെ ആരോഗ്യനിലയില്‍ പൊതുവേ കുറവു കാണാറുണ്ട്. ഗുരുതരമായി രോഗം ബാധിച്ചവര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ തുടര്‍പരിശോധനകള്‍ കുറച്ചുനാളത്തേക്കു നടത്തണം. ക്ഷീണം, ശ്വാസ തടസ്സം, ഉറക്കമില്ലായ്മ തുടങ്ങിയവയായിരിക്കും ഇവരില്‍ രണ്ടു വര്‍ഷത്തിനുശേഷവും കാണുക.

രോഗബാധിതനായി ആറു മാസങ്ങള്‍ക്കുശേഷം 68% പേര്‍ക്ക് കുറഞ്ഞത് ഒരു കോവിഡ് ലക്ഷണമെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനു ശേഷം ലക്ഷണം ഉള്ളവരുടെ എണ്ണം 55 ശതമാനത്തിലേക്കു താഴ്ന്നു. ക്ഷീണവും മസിലിന്റെ തളര്‍ച്ചയുമാണ് കൂടുതല്‍പേരിലും കണ്ടത്. ഇത് ആറാം മാസം 52% പേരില്‍ കണ്ടെങ്കിലും രണ്ട് വര്‍ഷമായപ്പോള്‍ 30% പേരിലേക്കു താഴ്ന്നു. സന്ധികള്‍ക്കു വേദന, ഉയര്‍ന്ന ഹൃദയമിടിപ്പ്, തലകറക്കം, തലവേദന എന്നിവയും ധാരാളം പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ കോവിഡ് ബാധിച്ച ചൈനയിലെ 1192 പേരില്‍ നടത്തിയ പഠനത്തില്‍നിന്നാണ് റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. ചൈനയിലെ വുഹാനിലുള്ള ജിന്‍ യിന്‍ടാന്‍ ആശുപത്രിയില്‍ 2020 ജനുവരി 7നും മേയ് 29നും ഇടയില്‍ ചികിത്സ തേടിയവരാണ് ഇവര്‍. ആറു മാസം, 12 മാസം, രണ്ടു വര്‍ഷം എന്നിങ്ങനെയാണ് ഇവരെ പരിശോധിച്ചത്. ആറു മിനിറ്റ് നടത്തം, ലബോറട്ടറി പരിശോധന, ഏതൊക്കെ ലക്ഷണങ്ങള്‍, മാനസിക ആരോഗ്യം, ജോലിയിലേക്കു തിരികെ പ്രവേശിച്ചെങ്കില്‍ ജീവിത നിലവാരം എങ്ങനെ, ഡിസ്ചാര്‍ജിനുശേഷമുള്ള ആരോഗ്യ പരിചരണം തുടങ്ങിയവയെക്കുറിച്ചും അന്വേഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Eng­lish sum­ma­ry; Two years after covid dis­ease, the study reports that at least one symp­tom remains

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.