Web Desk

കോഴിക്കോട്

March 04, 2020, 11:31 am

അമ്മയുടെ കണ്ണ് വെട്ടിച്ച് രണ്ടരവയസ്സുകാരൻ ഒറ്റയ്ക്ക് നടന്ന് പോയത് നൂറു മീറ്റര്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍

Janayugom Online

വീട്ടില്‍ നിന്ന് അമ്മയുടെ കണ്ണുവെട്ടിച്ച് സവാരിയ്ക്കിറങ്ങിയ രണ്ടരവയസ്സുകാരൻ വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. കുട്ടി ബസ് സ്റ്റാഡിലെത്തിയപ്പോഴാണ് യാത്രാക്കാരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. ബസ് സ്റ്റാൻഡിലെത്തിയതോടെ പരിഭ്രമിച്ച കുട്ടി ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് പൊലീസിനെ അറിയിച്ചത്.

ആയഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം താമസിക്കുന്ന കണ്ണച്ചാങ്കണ്ടി ബഷീറിന്റെയും ഫസീലയുടേയും മകന്‍ ഹസീബാണ് ഇന്നലെ രാവിലെ ഒറ്റയ്ക്ക് നടന്ന് സ്റ്റാന്‍ഡില്‍ എത്തിയത്. അമ്മ തുണി കഴുകുന്നതിന് ഇടയിലാണ് കുട്ടി കണ്ണുവെട്ടിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങി നടന്നത്. വീടിന് മുന്നിലുള്ള ഇടവഴിയിലേക്ക് ഇറങ്ങി അവിടെ നിന്ന് സമീപത്തെ പഞ്ചായത്ത് റോഡിലെത്തി.

വാഹനത്തിരക്കില്ലാത്ത റോഡ് മുറിച്ചുകടന്ന് വീടിന് നൂറു മീറ്റര്‍ അകലെയുള്ള സ്റ്റാന്‍ഡിന് സമീപം എത്തുകയായിരുന്നു. അവിടെത്തിയ കുട്ടി കരയാൻ തുടങ്ങിയതോടെയാണ് യാത്രാക്കാർ സമീപത്തുള്ള പൊലീസ് ഏയ്ഡ് പോസ്റ്റിലാക്കിയത്. കുട്ടിയെ ശരീര പരിശോധന നടത്തിയശേഷമാണ് പൊലീസ് വീട്ടുകാര്‍ക്ക് കൈമാറിയത്.

you may also like this video;