ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ അമ്മയേയും രണ്ട് വയസ്സുകാരി മകളേയും മണിക്കൂറുകള്‍ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. 28 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിക്കിടന്നതിനു ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം കിഴക്കന്‍ തുര്‍ക്കിയിലെ എലസിഗ് മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഇതിനെ തുടര്‍ന്ന് തകര്‍ന്നു വീണ കെട്ടിടത്തില്‍ 35കാരി അയ്‌സെ യില്‍ദിസും രണ്ട് വയസ്സുകാരി മകള്‍ യുസ്രയും അകപ്പെടുകയായിരുന്നു.
വിദഗ്ധ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും പരിക്കുകളൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ചത്.തുര്‍ക്കിയില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന് 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ദുരന്തത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 1500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വന്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
English Summary: Two years old girl found alive under collapsed building after 28 hours
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.