തമിഴ്നാട്ടില്‍ പോയി കഞ്ചാവ് വാങ്ങുവാന്‍ എത്തിയ രണ്ട് യുവാക്കള്‍ കമ്പംമെട്ട് പൊലീസിന്റെ പിടികൂടി. തൊടുപുഴ സ്വദേശികളായ കരികുന്നം തോലാനിക്കര പാറവടക്കവ് കുളങ്ങാട്ട് വീട്ടില്‍ ഷാഫി (28), ആലക്കോട്, കലയന്താനി ചവര്ണ്ണഭാഗം പയ്യപ്പള്ളി വീട്ടീല് അഖില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. തണ്ണിപ്പാറ ഭാഗത്ത് വഴിയില്‍ വെറുതെ നില്ക്കുന്ന ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വാങ്ങുവാന്‍ എത്തിയതെന്ന കാര്യം പറഞ്ഞത.
ഇതിന് സമീപമായി മറ്റൊരു സ്ഥലത്ത് ബൈക്കില്‍ നിന്ന അഖിലിനെ പിന്നീട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് പേരും കൂടിയാണ് കഞ്ചാവ് വാങ്ങുവാന്‍ ഒന്നിച്ചാണ് യാത്രചെയ്തതെന്ന് മനസ്സിലായത്. മുമ്പും കഞ്ചാവ് തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയിട്ടുള്ളവരാണ് ഇരുവരും. കഞ്ചാവ് നല്‍കാമെന്ന് സമ്മതിച്ച തമിഴ്നാട് സ്വദേശിയെ കമ്പംമെട്ട് പൊലീസ് ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ലായെന്ന് കമ്പംമെട്ട് സിഐ സുനില്‍കുമാര്‍ ജി പറഞ്ഞു. എപ്പിഡെമിക് ഡിസീസ് ആക്ട് 2020 പ്രകാരം കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.