Monday
24 Jun 2019

കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

By: Web Desk | Monday 15 April 2019 6:32 PM IST


കൂത്തുപമ്പ്: വാഹനാപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. പിണറായി വെണ്ടുട്ടായി  സിന്ധു നിവാസില്‍ രാജന്‍റെ മകന്‍ വൈഷ്ണവ്(20) താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൂത്തുപറമ്പ്  പോസ്റ്റാഫീസ് സ്‌റ്റോപ്പിനടുത്ത് വെച്ച് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പള്‍സറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

Related News