ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Web Desk
Posted on November 19, 2019, 9:12 pm

മേപ്പാടി: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകൻ നിസാം(21), പേരാമ്പ്ര പാറമ്മൽ അസ്ലം (22) എന്നിവരാണ് മരിച്ചത്. വയനാട് മേപ്പാടിയിലായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയും മേപ്പാടിയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മുപ്പത് മീറ്ററോളം യുവാക്കളേയും വലിച്ചുകൊണ്ട് ലോറി പാഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ ഇരുവരും മരിച്ചു.