June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

നിരോധിത ന്യൂ ജെൻമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

By Janayugom Webdesk
January 9, 2020
ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി പാറോപത്തിയിൽ മുഹമ്മദ് മകൻ റമീസ് 22 വയസ്, സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി  താഴത്തിൽ വീട്ടിൽ ഹനീഫ മകൻ മുഹമ്മദ് ഷാനിഫ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന 6 ഗ്രാം എംഡിഎംഎ എന്ന പേരിലുള്ള ന്യൂ ജെൻ  മയക്കുമരുന്നുമായി ചെക്ക് പോസ്റ്റിൽ പിടികൂടിയത്.
മോളി ‚എക്സ്റ്റസി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിലനിൽക്കും.വെറും O.5 ഗ്രാമില ധികം  കൈവശം വെക്കുന്നത് പോലും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പരിശോധനയിൽ പിടിക്കപ്പെടുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എ ബെന്നിയുടെ നേതൃത്വത്തിൽ  ‚എക്സൈസ് ഇൻസ്പക്ടർ എം.കെ സുനിൽ ‚പ്രിവന്റീവ് ഓഫീസർ കെ.ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.