വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണ മരണം

Web Desk
Posted on July 10, 2019, 9:15 am

ബൈക്ക് മതിലിലിടിച്ച്‌ വൈപ്പിനില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ചാവക്കാട് വലപ്പാട് സ്വദേശികളായ വിഷ്ണു (27), വിനോദ് (24) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നായരമ്ബലം മാനാട്ടുപറമ്ബിലായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും ചാവക്കാട്ടേയ്ക്കു വരികയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. ഈ ഭാഗത്തുകൂടി വന്ന പട്രോളിംഗ് പോലീസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.