18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 18, 2024
September 18, 2024
September 17, 2024
September 17, 2024
September 17, 2024
September 16, 2024
September 14, 2024
September 14, 2024
September 14, 2024

കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗര്‍
December 16, 2022 9:18 pm

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. രജൗരി സ്വദേശികളായ കമല്‍ കുമാര്‍, സുരീന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡ് സ്വദേശി അനില്‍ കുമാറിനെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. രജൗരി-ജമ്മു ഹൈവേ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. 

ആൽഫ ടിസിപിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ നീക്കം നിരീക്ഷിച്ച ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം പ്രദേശവാസികള്‍ ജോലിക്ക് പ്രവേശിക്കുന്നതിനായി ആര്‍മി ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സൈനിക ക്യാമ്പിന് നേരെ കല്ലേറുണ്ടായി. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

Eng­lish Summary:Two youths killed in army fir­ing in Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.