August 9, 2022 Tuesday

Related news

August 9, 2022
August 6, 2022
August 6, 2022
August 6, 2022
August 4, 2022
August 3, 2022
August 2, 2022
July 29, 2022
July 29, 2022
July 29, 2022

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Janayugom Webdesk
December 15, 2019 9:04 pm

മഞ്ചേശ്വരം: ദേശീയപാതയില്‍ കുഞ്ചത്തൂര്‍ പത്താം മൈലില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾ മരിച്ചു. കാസർകോട് കുഡ്‌ലു പച്ചക്കാട്ടെ കുശാല ‑ഉഷ  ദമ്പതികളുടെ മകൻ സുനിൽ (21) കുഡ് ലു കന്നിഗുഡയിലെ പരേതനായ ശിവാനന്ദ — ശാന്ത ദമ്പതികളുടെ മകൻ ജഗദീഷ് (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട്ടുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ എ 19 എഫ് 3178 നമ്പര്‍ കര്‍ണാടക ആര്‍ടിസി ബസാണ് അപകടം വരുത്തിയത്. മൃതദേഹങ്ങൾ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനില്‍. പെയിന്റിംഗ് തൊഴിലാളിയാണ്. രാജേഷ്, ഗൗരി എന്നിവര്‍ സഹോദരന്മാരാണ്.  ജഗദീഷ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മൊബൈല്‍ ടെക്‌നീഷ്യനാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.