അണ്ടര്‍ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യത്തിലെത്തി.
ചെറിയ വിജയലക്ഷ്യത്തിനായിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളി. ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച ഗൊങ്കാഡി തൃഷ രണ്ടാം പന്തില്‍ പുറത്തായി. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജി കമാലിനിയും (16) സനിക ചാല്‍കെയും (18) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. കമാലിനി 13 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം പായിച്ചപ്പോള്‍ സനിക 11 പന്തില്‍ മൂന്ന് ബൗണ്ടറിയോടെയാണ് ക്രീസില്‍ തുടര്‍ന്നത്.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 15 റണ്‍സ് നേടിയ കെനിക കസാറാണ് ടോപ് സ്കോറര്‍. അസബി കലണ്ടറാണ് (12) രണ്ടക്കം കണ്ട മറ്റൊരു ബാറ്റര്‍. അബിഗെയ്ല്‍ ബ്രെയ്‌സ് (1), അമിയ ഗില്‍ബെര്‍ട്ട് (1), ക്രിസ്റ്റിയന്‍ സുതര്‍ലാന്‍ഡ് (0), സെലീന റോസ് (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. അഞ്ച് വെസ്റ്റിന്‍ഡീസ് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഇന്ത്യക്കായി പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷിത വി ജെയും ആയുഷി ശുക്ലയും രണ്ട് വിക്കറ്റുകള്‍ നേടി.
ഗ്രൂപ്പ് എയില്‍ ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ആദ്യ മത്സരത്തില്‍ മലേഷ്യയെ തോല്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. നാളെ ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.