യുഎസ് കാപ്പിറ്റോള്‍ ആക്രമണത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സംഭവത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ബൈഡന് പറഞ്ഞു. വെള്ളിയാഴ്ചയാണ് യുഎസ് കാപ്പിറ്റോളിന് നേരെ അക്രമണം നടന്നത്.
കാപ്പിറ്റോൾ മന്ദിരത്തിന് മുൻപിലെ സുരക്ഷാ ബാരിക്കേഡിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. പൊലീസ് വാഹനം ഓടിച്ചയാളെ വെടിവച്ച് കൊന്നിരുന്നു. വില്യം ബില്ലിയെന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്ക് ഏറ്റു. അക്രമണത്തെ തുടര്‍ന്ന് കാപ്പിറ്റോള്‍ മന്ദിരം അടച്ചിരിക്കുകയാണ്. ഒപ്പം തന്നെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ENGLISH SUMMARY:U.S. Capitol Attack; President Joe Biden statement
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.