ഉത്തരകൊറിയയെ ഭീകരരാജ്യമാക്കും: ട്രംപ്

Web Desk
Posted on November 21, 2017, 10:59 am

വാഷിങ്​ടൺ: ഉത്തര കൊറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്​ട്രമായി അമേരിക്ക പ്രഖ്യാപിക്കും. വൈറ്റ്​ ഹൗസിൽ നടന്ന മന്ത്രിസഭയോഗത്തിലാണ് പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ് ഇങ്ങനെ പറഞ്ഞത്.

” ഇന്ന് അമേരിക്ക ഉത്തരകൊറിയയെ ഭീകരരാജ്യമായി പ്രഖ്യാപിക്കും. ഇത് വളരെക്കാലം മുമ്പേ നടത്തണമായിരുന്നു. കാബിനറ്റ് യോഗത്തിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. ജോർജ് ബുഷിന്റെ ഭരണസമയത്ത് ഭീകരരാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഉത്തര കൊറിയ നീക്കം ചെയ്തിരുന്നു.

കടുത്ത ഉപരോധങ്ങളിലൂടെ കിം ജോങ്​ ഭരണകൂടത്തെ സമ്മർദത്തിലാക്കുകയാണ്​ യു.എസ്​ ലക്ഷ്യം. ബാലിസ്​റ്റിക്​ മിസൈൽ വികസന പരിപാടി ​ഉത്തര കൊറിയ ഉപേക്ഷിക്കണമെന്ന്​ ട്രംപ്​ ആവശ്യപ്പെട്ടു.

2008ൽ ബുഷ്​ ഭരണകൂടവും ഉത്തര കൊറിയയെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചിരുന്നു. 1979ൽ സിറിയ, ഇറാൻ, സുഡാൻ എന്നീ രാജ്യങ്ങളാണ്​ യു.എസി​​​െൻറ ഇൗ പട്ടികയിലുള്ളത്​.