യു സുരേഷിന്റെ ആകസ്മിക വേർപാടിൽ കാനം രാജേന്ദ്രൻ അനുശോചിച്ചു

Web Desk
Posted on November 30, 2019, 10:31 pm

തിരുവനന്തപുരം: സിപിഐ പ്രവർത്തകനും പാർട്ടിയുടെ സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവുമായ യു സുരേഷിന്റെ ആകസ്മിക വേർപാടിൽ പാർട്ടി സംസ്ഥാന സെക്രട്ടറി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധതയോടെയും കൃത്യതയോടെയും നിർവ്വഹിച്ച സഖാവായിരുന്നു സുരേഷ്.

വിദ്യാർത്ഥി നേതാവ്, ബാങ്ക് ജീവനക്കാരൻ, ജനയുഗം ജനറൽ മാനേജർ, പിഎസ്‌സി അംഗം തുടങ്ങിയ നിലകളിൽ സുരേഷ് നടത്തിയ പ്രവർത്തനങ്ങൾ എക്കാലത്തും സ്മ­രി­­ക്കപ്പെടുമെന്ന് കാനം അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ, സംസ്ഥാ­ന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എന്നിവരും അനുശോചനം രേഖപ്പെടുത്തി.