26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 22, 2025
March 2, 2025
February 27, 2025
February 24, 2025
February 13, 2025
February 8, 2025
February 3, 2025
February 1, 2025
January 25, 2025

യു എ ഖാദർ ബാലസാഹിത്യ പുരസ്‌കാരം ജി കണ്ണനുണ്ണിക്ക്

Janayugom Webdesk
കോഴിക്കോട്
February 13, 2025 12:46 pm

യുഎഖാദർ ‘ഭാഷാശ്രീ’ ബാലസാഹിത്യ പുരസ്‌കാരം കോഴിക്കോട് പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് ജീ കണ്ണനുണ്ണി ഏറ്റുവാങ്ങി. മ്മള് ഒരു കഥ പറയട്ട് എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്കാരം.
ചടങ്ങിൽ പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. മ്മള് ഒരു കഥ പറയട്ട് എന്ന ചിരിയിൽ പൊതിഞ്ഞ ബാലസാഹിത്യ പുസ്തകത്തിന് വി കെ എൻ പുരസ്കാരവും ലഭിച്ചിരുന്നു. 

പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്ന സന്തോഷത്തിൽ കൂടിയാണ് കണ്ണനുണ്ണി.ബാലസാഹിത്യകാരൻ, റേഡിയോ അവതാരകൻ,മിമിക്രി കലാകാരൻ,അധ്യാപകൻ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ കണ്ണനുണ്ണി ആലപ്പുഴ സ്വദേശിയാണ്. കുട്ടികളുടെ ദീപികയിൽ സ്ഥിരമായി എഴുതുന്ന കണ്ണനുണ്ണി, ആകാശവാണി റെയിൻബോ എഫ് എം കൊച്ചിയിൽ അവതാരകനാണ്. കണ്ണനുണ്ണിയുടെ കവിതകൾ എന്നൊരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു. 

പബ്ലിക്ക് റിലേഷൻ വകുപ്പിൽ ഇൻഫർമേഷൻ അസിസ്റ്റാൻ്റായും,ദൂരദർശൻ, മെട്രോവാർത്ത എന്നിവിടങ്ങളിൽ സബ് എഡിറ്ററായും പ്രവർത്തിച്ചു.ചേർത്തല എൻ എസ് എസ് കോളേജ്, മങ്കൊമ്പ് എസ് എൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിൽ ജേണലിസം അധ്യാപകനായും ജോലി ചെയ്തു.മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അംഗമാണ് കണ്ണനുണ്ണി. മലയാളത്തിലെ ആദ്യത്തെ ആക്കാപ്പെല്ല രൂപത്തിലുള്ള ഭക്തി ഗാനം ഉൾപടെ ഒരുപിടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.അനൂസ് ഹെർബ്സ് സി ഇ ഒ കൂടിയായ അനു കണ്ണനുണ്ണിയാണ് ഭാര്യ. മകൻ അപ്പുണ്ണി ജൂനിയർ മോഡൽ ഇൻ്റർനാഷണൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സെക്കൻ്റ് റണ്ണറപ്പ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കുസൃതികുടുക്ക അപ്പുണ്ണിയുടെ ജീവിത തമാശകളാണ് മ്മള് ഒരു കഥ പറയട്ട് എന്ന പുസ്തകത്തിന്റെ ഇതിവൃത്തം.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.