ഐപിഎലിനു ആതിഥേയത്വം വഹിക്കാൻ തയ്യാറെന്നറിയിച്ച് യുഎഇ. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ഐപിഎലിനുള്ള വേദി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 2014 പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോൾ 20 മത്സരങ്ങൾക്ക് അന്ന് വേദി ക്രമീകരിച്ചിരിന്നത് യുഎഇയിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇതുമായി മുന്നോട്ട് പോകുക പ്രയാസകരമാണെന്നാണ്. ഇപ്പോള്‍ ബിസിസിഐയുടെ നിലപാട്. ബിസിസിഐ അംഗങ്ങളോട് ഇന്ത്യയില്‍ തന്നെ ജൈവ‑സുരക്ഷിതമായ സ്റ്റേഡിയങ്ങള്‍ കണ്ടെത്തുവാനുള്ള ദൗത്യം ഏല്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കൊറോണ വൈറസിനെ പിടിച്ചുകെട്ടാനായാൽ ഐപിഎൽ പുനക്രമീകരിക്കാനുള്ള പ്രതീക്ഷ ബിസിസിഐ ഉപേക്ഷിച്ചിട്ടില്ല. ഇന്ത്യയിൽ തന്നെയുള്ള ജൈവ- സുരക്ഷിത സ്റ്റേഡിയങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബിസിസിഐ അധികൃതർ പറയുന്നു. നിലവിൽ ഇന്ത്യയിൽ വളരെയധികം സ്ഥലങ്ങളിൽ വൈറസ് ബാധിച്ച റെഡ് സ്പോട്ടാക്കിയിരിക്കുകയാണ്. കായിക ഇനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിൽ, 2009 ലും (ദക്ഷിണാഫ്രിക്ക) 2014 ലും (യുഎഇ) ചെയ്തതുപോലെ ഐപിഎലിനെ ഒരു വിദേശരാജ്യത്തേക്ക് മാറ്റാൻ ബിസിസിഐ തയ്യാറാവുമൊയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. കളിക്കാരുടെയും പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്നാണ് ബിസിസിഐയുടെ നിലപാട്. ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര മുഴുവൻ നിലച്ച സാഹചര്യത്തിൽ അതിനെ കുറിച്ച് ഈ ഘട്ടത്തിൽ തങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ല എന്നാണ് ബിസിസിഐ നിലപാട്.
ശ്രീലങ്കയും വേദി ഒരുക്കാൻ തയ്യാറാണെന്നറിയിച്ച് രംഗത്തു വന്നിരകുന്നു. ശ്രീലങ്കയിൽ ഐപിഎൽ ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശം ചർച്ച ചെയുകയാണ്. മെയ് 11 നു ശേഷം അതിൽ തീരുമാനമെടുക്കുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മോഹൻ ഡി സിൽവ പറഞ്ഞു.
ശ്രീലങ്കയും യുഎഇയും ഭൂമിശാസ്ത്രപരമായി വളരെ അടുത്താണ് അതിനാൽ ടിവി സംപ്രേഷണ സമയം ഒരു പ്രശ്നമല്ല. സാധാരണ ഗതിയിൽ ടിവി സംപ്രേഷണം മുഖേന ഐപിഎലിൽ നിന്നും 2500 കോടി രൂപ നേടാൻ ബിസിസിഐയെ കഴിഞ്ഞിരുന്നു. ഫ്രാഞ്ചൈസികൾക്ക് 150 കോടി രൂപയായിരുന്നു ലാഭം. അത്തരം സാഹചര്യങ്ങൾ മുന്നിൽ നിൽക്കുമ്പോള് ഭീമമായ വരുമാനം പ്രതീക്ഷിച്ച് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാൻ മറ്റ് ക്രിക്കറ്റ് ബോർഡുകൾ സന്നദ്ധത പ്രകടിപ്പിക്കുന്നത് ആശ്ചര്യകരമല്ല. ഐപിഎൽ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയപ്പോൾ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അസോസിയേഷൻ (സിഎസ്എ) 11.4 മില്യൺ ഡോളറാണ് സ്വന്തമാക്കിയത്.
ENGLISH SUMMARY: UAE announces ready to host IPL
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.