Web Desk

അബുദാബി

August 31, 2020, 4:00 pm

യുഎഇയിലെ റസ്റ്റോറന്റില്‍ സ്‍ഫോടനം, റോഡുകള്‍ അടച്ചു; രണ്ട് മരണം

Janayugom Online

അബുദാബിയില്‍ പാചകവാതകം ചോര്‍ന്ന് റസ്റ്റോറന്റില്‍ സ്‍ഫോടനം. റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ രാവിലെയാണ് സംഭവം. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അബുദാബി പൊലീസ് പറഞ്ഞു.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് സ്ഥലം പൂര്‍ണമായി അടച്ചു. സംഭവത്തെ തുടര്‍ന്ന് ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ് അറിയിച്ചു.എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം അംഗങ്ങള്‍ രംഗത്തുണ്ടെന്നും പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്തുണ്ടായിരുന്നു ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.

ENGLISH SUMMARY:uae blast in resturant
YOU MAY ALSO LIKE THIS VIDEO