യുഎയിൽ നിന്ന് വലിയ തുക ലോണെടുത്ത് സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് മുങ്ങിയാൽ രക്ഷപ്പെട്ടു എന്ന് കരുതുന്നവർക്ക് ഇനി രക്ഷയില്ല. സിവിൽ കേസുകളിൽ യുഎഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇനി മുതൽ ഇന്ത്യയിലും ബാധകമാകും. വിവധ സിവിൽ കേസുകളിൽ പ്രതികളായതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ളവരെ പിടികൂടാനുള്ള നടപടികൾ ഇനി ലഘൂകരിക്കാൻ സാധിക്കും.
ഇന്ത്യൻ സർക്കാരാണ് പുതിയ വിഞ്ജാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ 20 വർഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യൽ സഹകരണ ഉടമ്പടി പ്രാബല്യത്തിൽ വരും. യുഎയിലെ ബാങ്കിൽ നിന്ന് വലിയ ലോണ്‍ കടമെടുത്തശേഷം തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് മുങ്ങുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ നടപടിയിലൂടെ സാധിക്കും. ലോണിൽ വീഴ്ച്ച വരുത്തൽ ചെക്ക് ബൗൺസ് ആകുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളില്‍ യു.എ. ഇ കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവും ഇന്ത്യയില്‍ ബാധകമാകും.
പുതിയ നടപടിയിലൂടെ യു.എ.ഇ കോടതി വിധി നടപ്പാക്കി കിട്ടാന്‍ ബാങ്കുകളും വ്യക്തികളും ഇന്ത്യയിലെ ജില്ലാ കോടതികളെ സമീപിച്ചാല്‍ മതിയാകും. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ കക്ഷികള്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹര്‍ജി നല്കി വിചാരണ നടത്തണമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇന്ത്യയിലെ കോടതികളില്‍ പുതിയ കേസ് ഫയല്‍ ചെയ്യേണ്ട ആവശ്യമില്ല. ഇന്ത്യയിലെ ജില്ലാ കോടതിയാണ് യു.എ.ഇയിലെ സിവില്‍ കോടതിയുടെ വിധികള്‍ പരിഗണിക്കപ്പെടുക.
English summary: UAE civil court verdict against loan defaulters can be executed in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.