ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് പ്രവേശന വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേക്കും സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ലെെൻസ് അറിയിച്ചു. ഏപ്രില്‍ 25 ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കോവിഡ് രൂക്ഷമായതിനെ തടര്‍ന്ന് പിന്നീട് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. അത് ഈ മാസം 14ന് അവസാനിക്കുന്നതിന് മുമ്പ് തന്നെ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു.
ഇതിനിടെയാണ് ഇപ്പോള്‍ എമിറേറ്റ്സ് ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, ഗോള്‍ഡൻ വിസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു.
English summary; UAE extends travel restrictions from India till June 14
you may also like this video;