യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

Web Desk
Posted on January 28, 2020, 5:47 pm

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബിഎസ്.സി നഴ്‌സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി 30.01.2020 വ്യാഴാഴ്ച തിരുവനന്തപുരം ഒഡെപെക്ക് ഓഫീസില്‍ സ്‌കൈപ്പ് ഇന്റര്‍വ്യു നടത്തുന്നു.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഹാഡ്/ഡിഒഎച്ച് പരീക്ഷ പാസാകണം. യോഗ്യരായവര്‍ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ജനുവരി 29നകം അയയ്‌ക്കേണ്ടതാണ്.