കോറോണക്കെതിരെ ശക്തമായ നിലപാടുമാ യി യു.എ.ഇ; ഇത് ലോകത്തിന് തന്നെ മാതൃക. യുഎ.ഇയിൽ വിമാനമിറങ്ങുന്ന വിദേശികൾ വിമാ നതാവ ളത്തിൽ നിന്നും നേരെ നിരീക്ഷണത്തിലേക്ക്, 14 ദിവസം പൂർണ്ണ നിരീക്ഷണത്തിന് വിധേയ മാകണം, നിയമം ലംഘിച്ചാൽ ശിക്ഷ നേരിടണം, യു.എ.ഇയിൽ വിമാനമിറങ്ങുന്ന ഓരോ ഇന്ത്യ ക്കാരും കോ റോണാ വൈറസിനെതിരായി പൂർണ്ണ സഹകരണം ഉറപ്പ് വരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കരിപ്പൂരിൽ വിമാനമിറങ്ങുന്നവർ അസ്വസ്ഥത കണ്ടാൽ നേരെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും, കരിപ്പൂരിൽ ഹജ്ജ് ഹൗസ് അടക്കം മൂന്ന് കേന്ദ്രങ്ങൾ ഇതിനായി ഒരുക്കി.
യു.എ.ഇ ഇതിനകം അനുവദിച്ച എല്ലാ വിധത്തിലുള്ള എൻട്രി പെർമിറ്റുകളും മറ്റൊരു ഉത്തരവ് വരെ റദ്ദാക്കി, റദ്ദാക്കിയ വിസകൾ വീണ്ടും അനുവദിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും.
അതിനിടയിൽ യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിൽ വിസിറ്റ് വിസയുമായെത്തിയ ഒരു കൂട്ടം മലയാളികൾക്ക് പ്രവേശനാനുമതി നൽകി അധികൃതർ സഹായിച്ചു. ഉത്തരവ് അറിയാതെ വിമാനത്തിൽ കയറിയവർക്കാണ് ഈ ആനുകൂല്യം കിട്ടിയത്, തിരിച്ചയക്കാനുള്ള ബോഡിങ്ങ് പാസ്സ് വരെ നൽകിയ യാത്രക്കാരെ അവസാന നിമിഷം പ്രത്യേക ഉത്തരവിലുടെ പുറത്തിറക്കി മാതൃകയായി ജവാസാത്ത് അധികാരികൾ.
അതേ സമയം താമസവിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്നുമുതൽ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.
എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊറോണ വൈറസ് പടരുന്നതിൻറെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും.
സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.