3005 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

Web Desk
Posted on May 02, 2019, 5:51 pm

അബുദാബി: യുഎഇയില്‍ 3005 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായിട്ടാണ് തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്ഥ കുറ്റ കൃത്യങ്ങള്‍ക്കായി വിവിധ കാലായളവുകളില്‍ ശിക്ഷ വിധിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്.

ജയില്‍ മോചിതരാകുന്ന തടവുകാരുടെ സാമ്ബത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും. പുതിയ ജീവിതം ആരംഭിക്കാനും തടവുകാരുടെ ബന്ധുക്കളുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാനുമുളള ശ്രമത്തിന്റെ ഭാഗമായാണ് മോചന ഉത്തരവിട്ടിരിക്കുന്നത്.