ഇന്ത്യന്‍ ടീമിനെ പിന്തുണച്ചതിന്റെ പേരില്‍ തൊഴിലാളികളെ കൂട്ടിലാക്കി: യുഎഇ പൗരന്‍ അറസ്റ്റില്‍

Web Desk
Posted on January 12, 2019, 7:37 pm

എഎഫ്‌സി കപ്പില്‍ യുഎഇ — ഇന്ത്യ മത്സരത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ ജോലിക്കാരെ കൂട്ടിലാക്കുകയും വടി കാണിച്ച്‌ പേടിപ്പിച്ച്‌ മാറ്റി പറയിക്കുകയും ചെയ്ത യുഎഇ പൗരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കൂട്ടില്‍ അകപ്പെട്ടതിന് ശേഷവും തൊഴിലാളികള്‍ ഇന്ത്യ എന്നാണ് ഉത്തരം നല്‍കിയത്.   അതിനു ശേഷം വടിയെടുത്ത് ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് അവര്‍ അത് മാറ്റിപ്പറയുകയും കൂട്ടില്‍ നിന്നും പുറത്തിറങ്ങുകയും ചെയ്തത്. വീഡിയോ പുറത്തു വന്നതിന് ശേഷം യുഎഇക്കെതിരെയും ഇയാള്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ആണ് നേരിട്ടത്.

https://twitter.com/themamaafrica/status/1083757676180504576